കോട്ടയം: മന്ത്രി അനൂപ് ജേക്കബിന് നേരെ കാഞ്ഞിരപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെയായിരുന്നു പ്രതിഷേധം.
യുവമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീഹരി ഗോപിനാഥ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ്, സെക്രട്ടറി അനന്ദു പഴയാങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ പൊലിസ് പ്രവർത്തകരെ പിടിച്ചുമാറ്റി.
കഴിഞ്ഞ ദിവസം കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്.